ചെന്നൈ:തെറ്റായ വിവരം നൽകി യാത്രക്കാരനെ ബുദ്ധിമുട്ടിച്ചതിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റായ റെഡ്ബസിന് 13000 രൂപ പിഴ. 2018 ൽ നടന്ന സംഭവത്തിനലാണ് വിധി വന്നത്. തിരുനെല്‍വേലി ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് ഉത്തരവിട്ടത്. സ്വകാര്യ ബസ് സര്‍വീസുകാരും റെഡ്ബസും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്.
തെറ്റായ വിവരം നൽകി; റെഡ് ബസിന് 13000 രൂപ പിഴ - thirunelveli
തിരുനെല്‍വേലി ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് ഉത്തരവിട്ടത്
തിരുനെൽവേലി സ്വദേശി ഡി. പൊന്‍രാജ് ആണ് തര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചത്. 2018 ജൂലൈ ഏഴിന് ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്കാണ് പൊന്‍രാജ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ അഡയാറില്‍ നിന്ന് മറ്റൊരു വാഹനത്തില്‍ ബസിലെത്തിക്കുമെന്നായിരുന്നു വെബ്സൈറ്റില്‍ കാണിച്ചിരുന്നത്. ഒരു മണിക്കൂറിലധികം കാത്തുനിന്നിട്ടും വാഹനം വരാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പൊന്‍രാജിനെ കയറ്റാതെ ബസ് പുറപ്പെട്ടതായി വിവരം ലഭിച്ചു. പിന്നീട് മറ്റൊരു ബസില്‍ ടിക്കറ്റെടുത്ത് ഇയാള്‍ തിരുനെല്‍വേലിയിൽ എത്തുകയായിരുന്നു. ബസ് നടത്തിപ്പുകാരോടും, ബുക്കിങ് സൈറ്റിലും പരാതിപ്പെട്ടെങ്കിലും മറുപടി ലഭിക്കാതെവന്നതോടെയാണ് ഉപഭോക്തൃ ഫോറത്തെ പൊന്‍രാജ് സമീപിച്ചത്.
തുടർന്ന് യാത്രക്കാരന് നേരിട്ട ബുദ്ധിമുട്ടിന് 10000 രൂപയും കേസ് ചെലവുകള്‍ക്ക് 3000 രൂപയും നഷ്ടപരിഹാരമായി നല്‍കണമെന്നും ഫോറം നിര്‍ദേശിച്ചു.