ലഡാക്ക് സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം ബംഗാളിൽ എത്തിച്ചു
പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് ജവാന്മാരാണ് ഇന്ത്യ-ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ചത്
കൊൽക്കത്ത: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തിനിടെ വീരമൃത്യു വരിച്ച ജവാൻ രാജേഷ് ഒറങ്ങിന്‍റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ചു. രാവിലെ പത്ത് മണിയോടെയാണ് പശ്ചിമ ബംഗാളിലെ ബെൽഗോറിയ ഗ്രാമത്തിൽ മൃതദേഹം എത്തിച്ചത്. ആദരാജ്ഞലി അർപ്പിക്കാനായി ആയിരങ്ങളാണ് ബെൽഗേറിയയിൽ എത്തിയിരുന്നത്. ഔദ്യോഗിക ബഹുമതികളോടെ ജവാന്‍റെ മൃതദേഹം മൈതാനത്തിൽ സംസ്കരിച്ചു. സംഘർഷത്തിൽ വീരമൃത്യു വരിച്ച ബിപുൽ റോയിയുടെ മൃതദേഹം ഇപ്പോഴും നാട്ടിലെത്തിച്ചിട്ടില്ല. ബംഗാളിലുള്ള അദ്ദേഹത്തിന്‍റെ ഗ്രാമത്തിൽ ഉടൻ തന്നെ മൃതദേഹം എത്തുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ഇരു ജവാന്മാരുടെയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും സർക്കാർ ജോലിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു.