ഹൈദരാബാദ്:പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് ചര്‍ക്ക നിര്‍മിച്ചു. നോയിഡയിലെ മഹാമായ മേല്‍പാലത്തിനടുത്തുള്ള സെക്ടര്‍ 94ലാണ് ലോകത്തെ ഏറ്റവും വലിയ ചര്‍ക്ക സ്ഥാപിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് ലോകത്തെ ഏറ്റവും വലിയ ചര്‍ക്ക
ലോകത്തെ ഏറ്റവും വലിയ ചര്‍ക്ക 1400 കിലോഗ്രാം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയാണ് ചര്‍ക്ക ഉദ്ഘാടനം ചെയ്‌തത്.
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഗൗതം ഗംഭീര്‍ എംപി, ഡോ. മഹേഷ് ശര്‍മ, നോയിഡ എംഎല്‍എ പങ്കജ് സിങ്, നോയിഡ അതോറിറ്റി സിഇഒ റിതു മഹേശ്വരി എന്നിവര്‍ ചേര്‍ന്നാണ് പ്ലാസ്റ്റിക് ചര്‍ക്ക ഉദ്ഘാടനം ചെയ്‌തത്. 1400 കിലോഗ്രാം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് 1650 കിലോഗ്രാം ഭാരമുള്ള ചര്‍ക്ക നിര്‍മിച്ചിരിക്കുന്നത്. ചര്‍ക്കയ്ക്ക് 14 അടി ഉയരവും 20 അടി നീളവും 8 അടി വീതിയുമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ചര്‍ക്ക ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലും ഇടം നേടിയിട്ടുണ്ട്.
മലിനീകരണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനൊപ്പം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം തടയുന്നതിനുമാണ് ഇത്തരമൊരു ചര്‍ക്ക നിര്‍മിച്ചത്. ഭീമാകാരമായ ചര്‍ക്ക നിര്‍മാണത്തിന്‍റെയും സൗന്ദര്യവത്കരണത്തിന്‍റെയും മാത്രം പ്രതീകമല്ല. പ്ലാസ്റ്റിക്‌രഹിത ക്യാമ്പയിനോടുള്ള പ്രതിബദ്ധത കൂടിയാണ് ഉയര്‍ത്തിക്കാട്ടുന്നത്.