ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിലും നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍. ഡല്‍ഹിയില്‍ നടക്കുന്ന റെയ്‌സിന ചര്‍ച്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രി - raisina dialogue 2020
ഭീകരവാദം, കുടിയേറ്റം, മതഭേദം എന്നീ വെല്ലുവിളികള്‍ ഇന്ത്യയില്‍ മാത്രമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കര്‍
പൗരത്വ നിയമത്തെക്കുറിച്ച് പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍
ലോകത്തിന് പൊതുവായ പ്രശ്‌നങ്ങളാണ് ഉള്ളത്. ഭീകരവാദം, കുടിയേറ്റം, മതഭേദം എന്നീ വെല്ലുവിളികള്‍ ഇന്ത്യയില്‍ മാത്രമുള്ളതല്ല. ഈ വെല്ലുവിളികളെ നേരിടുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ലോകം തന്നെ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ സ്വയം നിര്‍വചനം നടത്തുകയാണോ അതോ മറ്റുള്ളവര്‍ക്ക് നിര്‍വചിക്കാന്‍ അവസരം നല്‍കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.