മുംബൈ: 'വനിതാ ദിനത്തില്‍ വനിതകള്‍ക്ക് സൗജന്യമായി ചായ'. ആശയം ചായകടക്കാരന്‍ മനോജ് താക്കൂറിന്‍റേതാണ്. വനിതാ ദിനത്തില്‍ തന്‍റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്ന എല്ലാ വനിതകള്‍ക്കും സൗജന്യമായി ചായ നല്‍കും. അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകള്‍ക്കായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നതിനാലാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. താക്കൂർ തന്‍റെ ചായക്കടക്ക് സമീപം ഒരു ബാനറും സ്ഥാപിച്ചിട്ടുണ്ട്, അതിൽ "വനിത ദിനാശംസകൾ, ഞങ്ങൾ 2020 മാർച്ച് എട്ട് ആഘോഷിക്കുകയാണ്. എല്ലാ ബഹുമാനപ്പെട്ട വനിതകള്‍ക്കും സൗജന്യമായി ചായ" എന്നെഴുതിയിട്ടുമുണ്ട്.
വനിതാ ദിനത്തില്‍ വനിതകള്‍ക്ക് സൗജന്യമായി ചായ - വനിതകള്‍ക്ക് സൗജന്യമായി ചായ
മുംബൈയിലെ മനോജ് താക്കുറിന്‍റെ ചായക്കട സന്ദര്‍ശിക്കുന്ന എല്ലാ വനിതകള്‍ക്കും ഇന്ന് സൗജന്യ ചായ ലഭിക്കും.
വനിതാ ദിനത്തില്‍ വനിതകള്‍ക്ക് സൗജന്യമായി ചായ
'ഞാൻ 15 വർഷമായി ചായ വിൽക്കുന്നു. അതിനാൽ ഈ വനിതാദിനത്തിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. വനിതകൾ പതിവായി ഇവിടെ വരാറുണ്ട്. ബാനർ കണ്ടതിന് ശേഷം വനിതകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.' മനോജ് താക്കൂര്‍ പറഞ്ഞു.