കേരളം

kerala

ETV Bharat / bharat

മുംബൈയിൽ കെട്ടിടം ഇടിഞ്ഞ് അഴുക്കുചാലിൽ വീണു; സ്ത്രീകളെ കാണാനില്ല - കെട്ടിടം തകർന്നു

സാന്‍റാ ക്രൂസിലെ കെട്ടിടത്തിന്റെ താഴത്തെ നിലയും ഒന്നാം നിലയും ഇടിഞ്ഞാണ്‌ അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം തുടരുന്നു.

1
1

By

Published : Aug 4, 2020, 5:06 PM IST

മുംബൈ: കെട്ടിടം ഇടിഞ്ഞ് തുറന്ന അഴുക്കുചാലിൽ വീണ് മൂന്ന് സ്ത്രീകളെ കാണാതായി. സാന്‍റാ ക്രൂസിലെ കെട്ടിടമാണ് ഇടിഞ്ഞ് ചാലിലേക്ക് വീണത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയും ഒന്നാം നിലയും ഇടിഞ്ഞാണ്‌ അപകടം ഉണ്ടായത്. അപകടത്തിപ്പെട്ട ഒരു പെൺകുട്ടിയെ അഗ്നിശമന സേന എത്തുന്നതിന് മുമ്പ് പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. എന്നാൽ സ്ത്രീകളെ ഇതുവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് മുംബൈയിലെയും മറ്റ്‌ പ്രദേശങ്ങളിലെയും റോഡുകളിൽ വെള്ളം കയറി. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നും നാളെയും മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details