ലക്‌നൗ:ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയെന്ന് പരാതി. ഉത്തർപ്രദേശിലെ ലാല ലജ്‌പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളേജിലാണ് സംഭവം. 40 വയസുള്ള യുവതിയാണ് സുമയ്യ - ആസിഫ് ദമ്പതികളുടെ ആൺകുട്ടിയെ യുവതി തട്ടിയെടുത്തതെന്നാണ് പരാതി.
നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയെന്ന് പരാതി - തട്ടിക്കൊണ്ട് പോയി
ഡയാപ്പർ മാറ്റാൻ കുട്ടിയെ പിതാവിനോട് ആവശ്യപ്പെടുകയും തുടർന്ന് കുട്ടിയുമായി കടന്നുകളയുകയുമായിരുന്നു
ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ യുവതി തട്ടിക്കൊണ്ട് പോയി
ഭാര്യയെ പ്രവേശിപ്പിച്ച വാർഡിൽ പുരുഷന്മാരെ അനുവദിക്കാത്തതിനാൽ യുവതി ആസിഫിനെ സഹായിക്കാം എന്ന വ്യാജേന അയാളുമായി സംഭാഷണം ആരംഭിച്ചു. ഡയാപ്പർ മറ്റാൻ കുട്ടിയെ ആവശ്യപ്പെടുകയും തുടർന്ന് കുട്ടിയുമായി കടന്നുകളയുകയുമായിരുന്നു. കുട്ടിയുമായി യുവതി ഓടിപ്പോകുന്നത് മറ്റൊരു യുവാവ് കണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. യുവതിയെ കണ്ടെത്താൻ ആശുപത്രി അധികൃതർ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ട്.