പട്‌ന: ബിഹാറിലെ മുൻഗെറിലുണ്ടായ സ്‌ഫോടനത്തില്‍ അമ്മയും ആറ് മാസം പ്രായമായ കുഞ്ഞും കൊല്ലപ്പെട്ടു. 30കാരിയായ റോമ കുമാരിയും മകനുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആറ് വീടുകൾ തകർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു.
ബിഹാറില്‍ സ്‌ഫോടനം; അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു
സ്‌ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്ന് പൊലീസ്
ബിഹാറിലുണ്ടായ സ്ഫോടനത്തിൽ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു
ഡോഗ് സ്ക്വാഡും ഫോറൻസിക് ടീമും സ്ഥലം സന്ദർശിക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ സംഭവത്തിൽ പ്രകോപിതരായ ഗ്രാമീണർ ഭഗൽപൂർ-മുൻഗെർ റോഡ് ഉപരോധിച്ചു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് ജില്ലാ കലക്‌ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഗ്രാമീണർ ഉപരോധം അവസാനിപ്പിച്ചത്.