ചണ്ഡിഗഢ്:ഹരിയാനയിലെ ബാല്‍ചപ്പറില്‍ ഗ്രാമമുഖ്യയുടെ ഭർത്താവ് വെടിയേറ്റ് മരിച്ചു. ഗ്രാമമുഖ്യ സത്‌നം കൗറിന്‍റെ ഭര്‍ത്താവ് രശ്‌പാല്‍ സിങാണ് മരിച്ചത്. കൃഷി സ്ഥലത്ത് വെള്ളമൊഴിച്ച് കൊണ്ട് നിന്ന രശ്‌പാല്‍ സിങിന് നേരെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രശ്‌പാല്‍ സിങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹരിയാനയിൽ ഗ്രാമമുഖ്യയുടെ ഭർത്താവ് വെടിയേറ്റ് മരിച്ചു - Haryana
കൃഷി സ്ഥലത്ത് വെള്ളമൊഴിച്ച് കൊണ്ട് നിന്ന രശ്‌പാല്‍ സിങിന് നേരെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വെടിയുതിര്‍ക്കുകയായിരുന്നു
ഹരിയാനയിൽ ഗ്രാമമുഖ്യയുടെ ഭർത്താവ് വെടിയേറ്റ് മരിച്ചു
ബാല്‍ചപ്പറില്‍ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്ത പഞ്ചായത്ത് ഭൂമിയുടെ ഒരു ഭാഗം ചിലർ അനധികൃതമായി കൈവശപ്പെടുത്തിയിരുന്നു. ഇവരെ പഞ്ചായത്ത് അധികൃതർ ചേര്‍ന്ന് ഒഴിപ്പിച്ചു. ഇവര്‍ക്ക് രശ്‌പാല്‍ സിങ്ങിനോട് വിരോധമുണ്ടായിരുന്നെന്നും ഇതിന് പിന്നില്‍ ഇയാളെന്ന് കരുതുകയും ചെയ്‌തിരുന്നതായി പൊലീസ് പറഞ്ഞു. ഇതാവും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.