മുംബൈ:ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് 25കാരിയെ ബലാത്സംഗം ചെയ്‌ത ശേഷം തള്ളിയിട്ടു. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ മാസം 22നാണ് സംഭവം നടന്നത്. റെയിൽവെ ട്രാക്കിൽ നിന്നും ട്രെയിൻ മോട്ടോർമാനാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ശേഷം പൊലീസ് സംഭവസ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു.
ട്രെയിനിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്‌ത ശേഷം തള്ളിയിട്ടു - മുംബൈ ബലാത്സംഗം
പ്രതിയെ കണ്ടെത്തിയിട്ടില്ല. റെയിൽവെ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു
ജെജെ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകത്തിനും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ യുവതിയെ ബലാത്സംഗം ചെയ്‌തതായി കണ്ടെത്തി.
യുവതിയുടെ ആരോഗ്യം പൂർണമായും സാധാരണ നിലയിലായാൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുമെന്ന് പൊലീസ് പറഞ്ഞു. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. റെയിൽവെ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുവതിയുടെ പരിചയക്കാരെ ചോദ്യം ചെയ്‌ത് വരികയാണ്. വീട്ടിൽ നിന്ന് യുവതി ജോലിസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്.