ഉത്തർപ്രദേശിൽ യുവതിയെ ബലാത്സംഗം ചെയ്‌തു ; പ്രതി പിടിയിൽ - man arrested for raping woaman
അഞ്ച് ദിവസം മുമ്പ് പ്രതി യുവതിയുടെ ഭർതൃ വീട്ടിലെത്തുകയും അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു
ലക്‌നൗ: ഉത്തർപ്രദേശിലെ ബോധിയിൽ വിവാഹിതയായ പതിനെട്ടുകാരി ബലാത്സംഗത്തിന് ഇരയായതായി റിപ്പോർട്ട്. സംഭവത്തിൽ പ്രദേശവാസിയായ വിശാൽ സരോജ് അറസ്റ്റിലായി. മൂന്ന് മാസം മുമ്പാണ് യുവതി വിവാഹിതയായത്. അഞ്ച് ദിവസം മുമ്പ് സരോജ് യുവതിയുടെ ഭർതൃ വീട്ടിലെത്തുകയും അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. ബുധനാഴ്‌ച യുവതിയുടെ അമ്മയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ഭർതൃമാതാവ് യുവതിയുടെ വീട്ടിലെത്തുകയും യുവതി വീട്ടിലെത്തിയിട്ടില്ലെന്ന് മനസിലായതോടെ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.