മകളും കാമുകനും ചേർന്ന് അമ്മയെ കൊലപ്പെടുത്തി
10-ാം ക്ലാസുകാരിയായ മകളെയും കാമുകൻ ജിതേന്ദ്രനെയും പൊലീസ് കസ്റ്റഡിയിലെടുത്തു
മകളും കാമുകനും ചേർന്ന് അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ലക്‌നൗ: 15 വയസുള്ള മകളും കാമുകനും ചേർന്ന് പൊലീസുകാരിയായ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ശശി മാല(44) ആണ് കൊല്ലപ്പെട്ടത്. 10-ാം ക്ലാസുകാരിയായ മകളെയും കാമുകൻ ജിതേന്ദ്രനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് ബ്രിജ് വിഹാർ കോളനിയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് യുവതിയുടെ ഭർത്താവ്. നേർത്ത കമ്പി കഴുത്തിൽ ചുറ്റിയാണ് കൊല നടത്തിയതെന്ന് എസ്പി മനീഷ് മിശ്ര പറഞ്ഞു.