ലഖ്‌നൗ: ഉത്തർപ്രദേശിലെ ബദൗനിൽ യുവതി 14 മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. ഡാറ്റഗഞ്ച് സ്വദേശി ഫാത്തിമ(22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഡാറ്റഗഞ്ച് കോട്‌വാലി പ്രദേശത്താണ് സംഭവം.
സ്ത്രീധന തർക്കം; യുപിയിൽ യുവതി മകനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു - Woman harassed over dowry kills herself and son
യുവതിയെ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും കുടുംബാംഗങ്ങളും നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസിന് നൽകിയ പരാതിയിൽ ഫാത്തിമയുടെ പിതാവ് പറഞ്ഞു.
സ്ത്രീധനം
യുവതിയെ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും കുടുംബാംഗങ്ങളും നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസിന് നൽകിയ പരാതിയിൽ ഫാത്തിമയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.