സ്‌ത്രീശാക്തീകരണം ന്യൂ ഇൻഡ്യ നിർമാണത്തിന് നിർണായകമെന്ന് ലോക്‌സഭ സ്‌പീക്കർ
സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യം, വ്യക്തി ശുചിത്വം, വിദ്യഭ്യാസം എന്നിവക്ക് അടിയന്തര പ്രാധാന്യം നൽകണമെന്ന് ലോക്‌സഭ സ്‌പീക്കർ പറഞ്ഞു.
ന്യൂഡൽഹി: ന്യൂ ഇൻഡ്യയുടെ നിർമാണത്തിനായി സ്‌ത്രീശാക്തീകരണവും പെൺകുട്ടികളുടെ വിദ്യഭ്യാസവും സുരക്ഷയും പ്രധാനമാണെന്ന് ലോക്‌സഭ സ്‌പീക്കർ ഓം ബിർള പറഞ്ഞു. ഇന്ത്യൻ റേഡിയോളജിക്കൽ ആന്‍റ് ഇമേജിങ് അസോസിയേഷന്‍റെ 'രക്ഷ' പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യം, വ്യക്തി ശുചിത്വം, വിദ്യഭ്യാസം എന്നിവക്ക് അടിയന്തര പ്രാധാന്യം നൽകണമെന്നും എന്നാൽ മാത്രമേ അവർക്ക് സാമൂഹിക പുരോഗതിക്കായി സംഭാവന നൽകാൻ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺ ഭ്രൂണഹത്യ സമൂഹത്തിന്‍റെ ശാപമാണെന്നും ഇതിനെ ഉന്മൂലനം ചെയ്യുമെന്നത് ഐഎംആർസിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണെന്നും ലോക്‌സഭ സ്‌പീക്കർ പറഞ്ഞു.