ന്യൂഡൽഹി:വികാസ്പുരിയിൽ വനിതാ കോൺസ്റ്റബിളായി നിയമിക്കപ്പെട്ട യുവതിക്ക് ചാരൻ ആകാൻ ആവശ്യപ്പെട്ട് ഫേൺകോൾ വന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് യുവതിക്ക് വാട്‌സ് ആപ്പിൽ കേൾ വന്നത്. വിളിച്ചയാൾ യുവതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും എല്ലാ വിവരങ്ങളും തനിക്കറിയാമെന്ന് ഭീഷണിപ്പെടുത്തി.
ചാരനാകാൻ ആവശ്യപ്പെട്ട് വനിതാ കോൺസ്റ്റബിളിന് ഫോൺ കോൾ വന്നതായി റിപ്പോര്‍ട്ട് - woman constable
ഫോൺ വിളിച്ചയാൾ ചാരൻ ആകാൻ ആവശ്യപ്പെടുകയും വേണ്ടത്ര പണം നൽകാമെന്ന് അറിയിക്കുകയുമായിരുന്നു. കറാച്ചിയിൽ നിന്നാണ് യുവതിക്ക് വാട്‌സ് ആപ്പിൽ കേൾ വന്നത്.
വനിതാ കോൺസ്റ്റബിളിന് ഫോൺ കോൾ വന്നതായി റിപ്പോര്‍ട്ട്
ഫോൺ വിളിച്ചയാൾ ചാരൻ ആകാൻ ആവശ്യപ്പെടുകയും വേണ്ടത്ര പണം നൽകാമെന്ന് അറിയിക്കുകയുമായിരുന്നു. സംഭവം നടന്നയുടൻ യുവതി വികാസ്പുരി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും കേസ് സ്പെഷ്യൽ സെല്ലിന് കൈമാറുകയും ചെയ്തു.
ഐഎസ്‌ഐ ഏജന്‍റുമാർ പലതവണ ഇന്ത്യൻ സൈനികരെ ആകർഷിക്കുന്നതായി ഇത്തരത്തിൽ സന്ദേശങ്ങളും വാഗ്ദാനങ്ങളും നൽകിയിട്ടുണ്ടെന്ന് സ്പെഷ്യൽ സെല്ല് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.