കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 40 വയസുകാരി ആത്മഹത്യ ചെയ്‌തു

ബന്ധുവിന് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 30 മുതല്‍ കൊവിഡ്‌ നിരീക്ഷണ കേന്ദ്രത്തില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു.

Woman commits suicide in quarantine ward  നിരീക്ഷണത്തില്‍ കഴിഞ്ഞ 40 വയസുകാരി ആത്മഹത്യ ചെയ്‌തു  തമിഴ്‌നാട്  quarantine ward
തമിഴ്‌നാട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 40 വയസുകാരി ആത്മഹത്യ ചെയ്‌തു

By

Published : Jul 6, 2020, 5:11 PM IST

ചെന്നൈ: കോയമ്പത്തൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 40 വയസുകാരി ആത്മഹത്യ ചെയ്‌തു. മാരിയമ്മാളിനെയാണ് തിങ്കളാഴ്‌ച കൊവിഡ്‌ നിരീക്ഷണ കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ബന്ധുവിന് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 30 മുതല്‍ കൊവിഡ്‌ നിരീക്ഷണ കേന്ദ്രത്തില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ഇവരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നെന്നും ഇവരെ വീട്ടില്‍ വിടുന്നത് സംബന്ധിച്ച് നടപടികള്‍ നടത്തിവരികയായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് മാരിയമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details