ലക്നൗ:വന്ധ്യംകരണം നടത്തിയതിന് ശേഷം ഗര്‍ഭിണിയായെന്നും കൃത്യമായ പരിശോധനകള്‍ നടത്തിയില്ലെന്നും ആരോപിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതിയുമായി സ്ത്രീ രംഗത്ത്. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയ് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി. പട്സെനി ഗ്രാമത്തില്‍ നിന്നുള്ള കുസുമ എന്ന എന്ന സ്ത്രീയാണ് പരാതി നല്‍കിയത്.
വന്ധ്യംകരണത്തിന് ശേഷവും ഗര്‍ഭിണി; പരാതിയുമായി സ്ത്രീ - വന്ധ്യംകരണത്തിന് ശേഷവും ഗര്‍ഭിണി
കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം. സംഭവം മാധ്യമ ശ്രദ്ധ നേടിയതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്
വന്ധ്യംകരണം നടത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തന്നെ താന്‍ ഗര്‍ഭിണിയായെന്ന് മനസിലാവുകയായിരുന്നു. പരാതിയുമായി സമീപിച്ചപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. സംഭവം മാധ്യമ ശ്രദ്ധ നേടിയതോടെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ കേന്ദ്രം ഉറപ്പ് നല്‍കി. 2019 ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് വന്ധ്യംകരണ ചികിത്സക്ക് സ്ത്രീ വിധേയമായത്. എന്നാല്‍ അപ്പോള്‍ മതിയായ പരിശോധനകള്‍ നടത്തിയിരുന്നില്ലെന്നാണ് സ്ത്രീ പറയുന്നത്. ഇവരുടെ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.കെ.റാവത്ത് പറഞ്ഞു.