ന്യൂഡൽഹി: രാജ്യത്ത് പുതുതായി 89,706 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 43 ലക്ഷം പിന്നിട്ടു. ഇതുവരെ 43,70,129 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 24 മണിക്കൂറിനുള്ളിൽ 1,115 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 73,890 ആയി.
ഇന്ത്യയിലെ കൊവിഡ് ബാധിതർ 43 ലക്ഷം കടന്നു; 89,706 പുതിയ രോഗികൾ - കൊവിഡ്
നിലവിൽ രാജ്യത്ത് 8,97,394 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
ഇന്ത്യയിലെ കൊവിഡ് ബാധിതർ 43 ലക്ഷം കടന്നു; 89,706 പുതിയ രോഗികൾ
നിലവിൽ രാജ്യത്ത് 8,97,394 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ 33,98,845 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് മരണം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 11,54,549 കൊവിഡ് പരിശോധന നടത്തിയെന്നും രാജ്യത്ത് ഇതുവരെ 5,18,04,677 കൊവിഡ് പരിശോധനയാണ് നടത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.