ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75,829 പുതിയ കൊവിഡ് കേസുകളും 940 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 65 ലക്ഷം കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
65 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ - രോഗമുക്തി നിരക്ക്
ആകെ കൊവിഡ് കേസുകളിൽ 55,09,967 രോഗ മുക്തിയും 1,01,782 കൊവിഡ് മരണങ്ങളുമാണ് ഉള്ളത്.
65 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് 9,37,625 സജീവ കൊവിഡ് കേസുകൾ ഉൾപ്പെടെ 65,49,374 കൊവിഡ് കേസുകളാണ് ഉള്ളത്. ആകെ കൊവിഡ് കേസുകളിൽ 55,09,967 രോഗ മുക്തിയും 1,01,782 കൊവിഡ് മരണങ്ങളുമാണ് ഉള്ളത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് (ഐസിഎംആർ) 7,89,92,534 സാമ്പിളുകളാണ് ഒക്ടോബർ രണ്ട് വരെ രാജ്യത്ത് പരിശോധിച്ചത്.