കേരളം

kerala

ETV Bharat / bharat

രാജ്യത്ത് ഒരു ദിവസത്തിനിടെ 977 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു - രോഗം

ഇന്ത്യയിൽ നിലവിൽ 6,86,395 പേർ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്‌ 977 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 53,866 ആയി.

COVID-19 28 lakh mark 69,652 ഇന്ത്യയിൽ രോഗം മരിച്ചു Mapping* Bharat>Bh
ഇന്ത്യയിൽ 69,652 പേർക്കുകൂടി കൊവിഡ്; 977 പേർ രോഗം ബാധിച്ച് മരിച്ചു

By

Published : Aug 20, 2020, 10:56 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 28,36,926 ആയി. നിലവിൽ 6,86,395 പേർ ചികിത്സയിലാണ്. പുതുതായി 69,652 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്‌ 977 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 53,866 ആയി.

മഹാരാഷ്ട്രയാണ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. മഹാരാഷ്ട്രയിൽ 1,56,920 നിലവിൽ ചികിത്സയിലാണ്. 4,37,870 രോഗമുക്തി നേടി. മരണസംഖ്യ 20,687 ആണ്. തമിഴ്‌നാട്ടിൽ ആകെ 53,860 പേർ ചികിത്സയിലാണ്. 2,89,787 പേർ രോഗമുക്തി നേടി. മരണസംഖ്യ 6,007 ആണ്.

ആന്ധ്രാപ്രദേശിൽ 85,130 പേർ ചികിത്സയിലാണ്. 2,18,311 പേർ രോഗമുക്തി നേടി. മരണസംഖ്യ 2,820 ആണ്.കർണാടകയിൽ 79,798 പേർ ചികിത്സയിലാണ്. 1,56,949 പേർ രോഗമുക്തി നേടി. മരണസംഖ്യ 4,201.ഡൽഹിയിൽ ആകെ 11,068 പേർ ചികിത്സയിലാണ്. 1,39,447 പേർ രോഗമുക്തി നേടി. 4,226 പേർ രോഗം ബാധിച്ച് മരിച്ചു. അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ ദിവസം 9,18,470 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ ആകെ 3,26,61,252 സാമ്പിളുകളുടെ പരിശോധന നടത്തി.

ABOUT THE AUTHOR

...view details