ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 56,282 പുതിയ കൊവിഡ് കേസുകളും 904 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 19,64,537 ആയി. രാജ്യത്തെ കൊവിഡ് മരണസംഖ്യ 40,699 ആയിതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ 5,95,501 സജീവ കേസുകളുണ്ട്. 13,28,337 പേർ രോഗമുക്തരായി. ഡിസ്ചാർജ് ചെയ്ത രോഗികളുടെ ശതമാനം 67.62 ആണ്. കൊവിഡ് മരണങ്ങൾ നിലവിൽ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ രണ്ട് ശതമാനത്തിന് മുകളിലാണ്.
ഇന്ത്യയിൽ കൊവിഡ് ബാധിതർ 20 ലക്ഷത്തിലേക്ക് - ഇന്ത്യയിൽ കൊവിഡ്
രാജ്യത്തെ കൊവിഡ് മരണസംഖ്യ 40,699 ആയിതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
1,46,268 സജീവ കേസുകളോടെ മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രോഗം ബാധിതരുള്ള സംസ്ഥാനം. 16,476 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 54,184 സജീവ കേസുകളാണുള്ളത്. കൊവിഡ് ബാധിച്ച് 4,461 പേർ മരിച്ചു. 80,426 സജീവ കേസുകളോടെയാണ് ആന്ധ്രാപ്രദേശാണ് കൊവിഡ് ബാധിത സംസ്ഥാനങ്ങളുടെ പട്ടികയിൽ മൂന്നാമത്. 1,04,354 കൊവിഡ് കേസുകളും 1,681 മരണങ്ങളും സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 175 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിലെ സജീവ കേസുകൾ വീണ്ടും 10000 കടന്നു. 1,26,116 രോഗികളെ ഇതുവരെ ഡിസ്ചാർജ് ചെയ്തു.