ന്യൂഡൽഹി:17ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 54,736 കൊവിഡ് കേസുകളും 853 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 5,67,730 സജീവ കൊവിഡ് കേസുകളും 11,45,630 രോഗ മുക്തിയും 37,364 കൊവിഡ് മരണങ്ങളും ഉൾപ്പെടെ ആകെ 17,50,724 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
പുതിയ കൊവിഡ് കേസുകൾ അമ്പത്തിനാലായിരത്തിലധികം; ഇന്ത്യയിലെ കൊവിഡ് കേസുകൾ 17 ലക്ഷം കടന്നു
5,67,730 സജീവ കൊവിഡ് കേസുകളും 11,45,630 രോഗ മുക്തിയും 37,364 കൊവിഡ് മരണങ്ങളും ഉൾപ്പെടെ ആകെ 17,50,724 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 1,49,214 സജീവ കൊവിഡ് കേസുകളും 15,316 കൊവിഡ് മരണവും ഉൾപ്പെടെ 4,31,719 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന തമിഴ്‌നാട്ടിൽ ആകെ 60,580 സജീവ കൊവിജ് കേസുകളും 4,034 കൊവിഡ് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ ആകെ 1,36,716 കൊവിഡ് കേസുകളാണ് ഉള്ളത്. ഇതിൽ 1,22,131 പേർ കൊവിഡ് മുക്തരാവുകയും 3,989 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഡൽഹിയിൽ ആകെ 10,596 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. ശനിയാഴ്ച നടത്തിയ 4,63,172 കൊവിഡ് പരിശോധനകൾ ഉൾപ്പെടെ ഓഗസ്റ്റ് ഒന്ന് വരെ രാജ്യത്ത് 1,98,21,831 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഞായറാഴ്ച പറഞ്ഞു.