കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 654 പേര്‍ - കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,96,988 ആയി. ആകെ മരണം 33,425 ആണ്

India's COVID-19 tally  കൊവിഡ് സ്ഥിരീകരിച്ചു  ഇന്ത്യ  ന്യൂഡൽഹി  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം  Union Ministry of Health and Family Welfare.
ഇന്ത്യയിൽ 47,704 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jul 28, 2020, 10:58 AM IST

ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 47,704 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 14,83,157 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിച്ചു. രാജ്യത്ത് ആകെ 4,96,988 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 9,52,744 പേർ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു.

കഴിഞ്ഞ 24 മണിക്കൂറിൽ 654 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,425 ആയി ഉയർന്നു. അതേ സമയം, ഇന്ത്യയിലെ കൊവിഡ് മുക്തി നിരക്ക് 64.23 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 1,48,905 സജീവ കൊവിഡ് കേസുകളും 13,656 മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. 53,703 കൊവിഡ് കേസുകളും 3,494 മരണങ്ങളും റിപ്പോർട്ട് ചെയ്ത തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 11,904 കൊവിഡ് കേസുകളും 3,827 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്ത ഡൽഹി മൂന്നാം സ്ഥാനത്തുമാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു ദിവസം അഞ്ച് ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 26 ന് ഇന്ത്യയിൽ 5,15,000 സാമ്പിളും ജൂലൈ 27 ന് 5,28,000 സാമ്പിളുകളുമാണ് പരിശോധിച്ചത്. ജൂലൈ 27 വരെ പരീശോധിച്ച കൊവിഡ് സാമ്പിളുകളുടെ എണ്ണം 1,73,34,885 ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പറഞ്ഞു.

ABOUT THE AUTHOR

...view details