കൊവിഡ് മുക്തി നിരക്കിൽ ഇന്ത്യ ഒന്നാമത് - maximum number of recovered COVID patients
നിലവിൽ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 90.62 ശതമാനമാണ്. വികസിത രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ അഞ്ച് ഇരട്ടി കേസുകളുണ്ടെന്നും റിപ്പോർട്ട്.
ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം കൊവിഡ് മുക്തിനേടിയവർ ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദൈനംദിന മരണനിരക്കിൽ തുടർച്ചയായ കുറവുണ്ടായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 90.62 ശതമാനമാണ്. വികസിത രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ അഞ്ച് ഇരട്ടി കേസുകളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു . ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന മരണനിരക്കിൽ 58 ശതമാനവും മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, ഛത്തീസ്‌ഗഢ്, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമുള്ളതാണ്. 78 ശതമാനം സജീവ കേസുകളും കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്‌ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിലാണ്.