ന്യൂഡൽഹി:രാജ്യത്ത് ഒരു ദിവസത്തിനുള്ളിൽ 7,466 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,65,799 ആയി. 175 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തെന്നും ഇതോടെ 4,706 പേരാണ് രാജ്യത്ത് കൊവിഡ് മൂലം ഇതുവരെ മരിച്ചതെന്നും കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 89,987 ആക്‌ടീവ് കൊവിഡ് കേസുകളാണ് നിലവിലുള്ളതെന്നും 71,105 പേർ രോഗമുക്തി നേടിയെന്നും കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് വ്യാപനം അതിവേഗത്തില്‍; 24 മണിക്കൂറില്‍ 7,466 പേര്‍ക്ക് രോഗം - ഇന്ത്യയിലെ കൊവിഡ് കണക്ക്
മഹാരാഷ്‌ട്രയിൽ 59,546, തമിഴ്‌നാട്ടിൽ 19,372, ഗുജറാത്തിൽ 15,562, ഡൽഹിയിൽ 16,281 പേർക്കുമാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ 7,466 കൊവിഡ് രോഗികൾ കൂടി, ആകെ രോഗബാധിതർ 1,65,799 ആയി
മഹാരാഷ്‌ട്രയിൽ 59,546 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തിലെ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്‌ട്ര. തമിഴ്‌നാട്ടിൽ 19,372 പേർക്കും ഗുജറാത്തിൽ 15,562, ഡൽഹിയിൽ 16,281 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.