കേരളം

kerala

ETV Bharat / bharat

ഇന്ത്യയില്‍ 64,399 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് നിലവില്‍ 6,28,747 സജീവ കൊവിഡ് കേസുകളാണുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്

With highest single-day spike  COVID-19 tally  COVID-19  പുതിയ കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ  ന്യൂഡൽഹി
ഇന്ത്യയില്‍ 64,399 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തത്

By

Published : Aug 9, 2020, 12:17 PM IST

ന്യൂഡൽഹി:രാജ്യത്ത്64,399 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കൊവിഡ് കേസുകൾ 21,53,011 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 861 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 43,379 ആയി.

രാജ്യത്ത് നിലവില്‍ 6,28,747 സജീവ കൊവിഡ് കേസുകളാണുള്ളത്. 14,80,885 പേര്‍ കൊവിഡ് മുക്തരായി. 1,47,355 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ഓഗസ്റ്റ് എട്ടിന് 7,19,364 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്ത്യയില്‍ ഇതുവരെ 2.41 കോടിയിലധികം സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് അയച്ചത്.

ABOUT THE AUTHOR

...view details