ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 55,079 കൊവിഡ് കേസുകളാണ്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. രാജ്യത്ത് ഇതുവരെ 16,38,871 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10,57,806 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 5,45,318 പേരാണ് ചികിത്സയിലുള്ളത്.
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു
24 മണിക്കൂറിനിടെ 55,079 കൊവിഡ് കേസുകള്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്
779 കൊവിഡ് മരണങ്ങളും വ്യാഴാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35,747 ആയി. രാജ്യത്ത് കൊവിഡ് ഏറ്റവും അധികം ബാധിച്ച മഹാരാഷ്ട്രയില്‍ 1,48,454 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 14,729 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. തമിഴിനാട്ടില്‍ 57,962 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് മരണനിരക്ക് 3,838 ആയി. ഡല്‍ഹിയില്‍ ചികിത്സയിലുള്ളത് 10,743 പേരാണ്. 3,936 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഐസിഎംആറിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ജൂലയ് 30 വരെ 1,88,32,970 പരിശോധനകള്‍ നടത്തി. ഇന്നലെ മാത്രം 6,42,588 സാമ്പിളുകള്‍ പരിശോധിച്ചു.