ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,654 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,25,101 ആയി. 24 മണിക്കൂറിനിടെ വൈറസ് ബാധിതരായ 137 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,720 ആയി.
രാജ്യത്ത് 24 മണിക്കൂറില്‍ 6,654 പേര്‍ക്ക് കൊവിഡ്; 137 മരണം - കൊവിഡ് മരണം ഇന്ത്യ
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,25,101 ആയി. രോഗം ബാധിച്ച് 3,720 പേര്‍ മരിച്ചു
കൊവിഡ്
കൊവിഡ് ബാധിച്ച് 69,597 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 51,784 പേര്‍ രോഗമുക്തരായി. 44,582 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. തമിഴ്‌നാട്ടില്‍ 14,753 പേരും ഗുജറാത്തും 13,268 പേരും രോഗബാധിതരായി. സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 31 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.