രാജ്യത്ത് 1813 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 31787 ആയി. ഇന്ന് 71 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു
രാജ്യത്ത് 1813 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1813 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് 71 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 31787 ആയി. ആകെ 1,008 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രോഗം ഭേദമായി 7,797 പേരെ ഡിസ്ചാർജ് ചെയ്തു. 22,982 സജീവ കേസുകളാണ് ഇപ്പോൾ നിലവിലുള്ളത്.