പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നവംബർ 18 മുതൽ
എന്‍.ആര്‍.സി ഭേദഗതി ബില്ലും തൊഴില്‍ നിയമ ഭേദഗതിയും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാന്‍ സാധ്യത
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നവംബർ 18 മുതൽ ഡിസംബർ 13 വരെ നടക്കും. കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കാൻ കഴിയാതിരുന്ന നിരവധി ബില്ലുകളും ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. നരേന്ദ്രമോദി സർക്കാർ രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം നിരവധി ബില്ലുകളാണ് പാസാക്കിയത്. കേന്ദ്രം ഇത് വരെ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിക്കാനും സാധ്യതയുണ്ട്. ജമ്മുകശ്‌മീര്‍ വിഷയം ഇക്കുറിയും ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ചാവിഷയമാകും. കഴിഞ്ഞ പാര്‍ലമെന്‍റ് സെഷനില്‍ 28 ബില്ലുകളാണ് പാസാക്കപ്പെട്ടത്. ഇക്കുറി എന്‍.ആര്‍.സി ഭേദഗതി ബില്ലും തൊഴില്‍ നിയമ ഭേദഗതിയും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇ- സിഗരറ്റ് നിരോധനവും കോര്‍പ്പറേറ്റ് നികുതി കുറച്ചതും അടക്കമുള്ള ഓര്‍ഡിനന്‍സുകള്‍ ബില്ലുകളായി പാര്‍ലമെന്‍റില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.