കേരളം

kerala

By

Published : Sep 1, 2020, 8:48 AM IST

ETV Bharat / bharat

ജിഡിപി വളർച്ച പൂർവ്വസ്ഥിതിയിലെത്താൻ മാസങ്ങൾ വേണ്ടിവരുമെന്ന് പി.ചിദംബരം

2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിൽ (ജി 1) രാജ്യത്തിന്‍റെ ജിഡിപി 23.9 ശതമാനമായി കുറഞ്ഞുവെന്ന് സി‌എസ്‌ഒ അഭിപ്രായപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പി. ചിദംബരത്തിന്‍റെ പ്രതികരണം

P Chidambaram  Congress  Reserve Bank of India  Indian economy  GDP  COVID-19 pandemic  National Statistical Office  ജിഡിപി വളർച്ച പൂർവ്വസ്ഥിതിയിലെത്താൻ മാസങ്ങൾ വേണ്ടിവരും: പി.ചിദംബരം  പി.ചിദംബരം
പി.ചിദംബരം

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ജിഡിപി 23.9 ശതമാനമായി കുറഞ്ഞതിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്. 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ജിഡിപിയുടെ താൽക്കാലിക എസ്റ്റിമേറ്റ് സി‌എസ്‌ഒ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ പാദത്തിലെ ജിഡിപി 23.9 ശതമാനം കുറഞ്ഞു. അതായത്, ആഭ്യന്തര ഉൽ‌പാദനത്തിന്‍റെ നാലിലൊന്ന് ജൂൺ 30 വരെ കഴിഞ്ഞ 12 മാസത്തിനുള്ളിൽ തുടച്ചുനീക്കപ്പെട്ടു. 2019-20 അവസാനം മുതൽ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 20 ശതമാനം കുറഞ്ഞതായി കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു.

2020-21 ജൂൺ അവസാനിച്ച ആദ്യ പാദത്തിൽ (ജി 1) രാജ്യത്തിന്‍റെ ജിഡിപി 23.9 ശതമാനമായി കുറഞ്ഞുവെന്ന് സി‌എസ്‌ഒ പറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. വളർച്ച നേടിയ ഏക മേഖലകൾ കൃഷി, വനം, മത്സ്യബന്ധനം എന്നിവയാണ്. സമ്പദ്‌വ്യവസ്ഥയുടെ മറ്റെല്ലാ മേഖലകളും കുത്തനെ ഇടിഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക ദുരന്തം നിരീക്ഷകരിൽ പലരും മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details