അമൃത്സർ : ഭീകരരെ പിന്തുണയ്ക്കുന്ന പാക് സമീപനത്തിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ നദികളില്‍ നിന്നും പാകിസ്ഥാന് വെള്ളം നല്‍കുന്നത് നിര്‍ത്തേണ്ടി വരുമെന്നാണ് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്.
പാകിസ്ഥാന്‍റെ വെളളം കുടി മുട്ടിക്കും ; മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി - Pakistan
പാകിസ്ഥാന് നല്‍കുന്ന വെള്ളം ഹരിയാനയിലക്കും പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും വഴിതിരിച്ചുവിടുമെന്നും ഗഡ്കരി
മൂന്ന് നദികളില്‍ നിന്നാണ് ഇപ്പോള്‍ പാകിസ്ഥാനിലേക്ക് വെള്ളം എത്തുന്നത്. ഞങ്ങള്‍ക്ക് അത് അവസാനിപ്പിക്കണമെന്നില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജല ഉടമ്പടി ഇരുരാജ്യവും തമ്മിലുള്ള സമാധാനവും സൗഹൃദവും മുന്‍നിര്‍ത്തിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. അതുകൊണ്ട് തന്നെ ഇനി ഈ കരാര്‍ തുടരേണ്ട കാര്യം നമുക്കില്ലെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
പാകിസ്ഥാന്‍ ഇപ്പോഴും തീവ്രാദികളെ പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും തീവ്രവാദപ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ അവര്‍ക്ക് വെള്ളം നല്‍കുന്നത് അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. അതുകൊണ്ട് തന്നെ സിന്ധുനദി ജലവിതരണ കരാര്‍ ഇന്ത്യ പഠിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാന് നല്‍കുന്ന വെള്ളം ഹരിയാനയിലക്കും പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും വഴിതിരിച്ചവിടുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു .