ന്യൂഡല്‍ഹി: കോടതി അലക്ഷ്യക്കേസില്‍ സുപ്രീകോടതിയുടെ ഒരു രൂപ പിഴ ശിക്ഷ അടയ്ക്കാന്‍ തയ്യാറാണെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനുള്ള അവകാശം വിനിയോഗിക്കും. നീതിന്യായ വ്യവസ്ഥയോട് ബഹുമാനമുണ്ട്. തന്‍റെ ട്വീറ്റുകള്‍ നീതിപീഠത്തെ അപമാനിക്കാനായിരുന്നില്ല. ഒരു പൗരന്‍റെ കടമയായാണ് ട്വീറ്റുകളെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രൂപ അടക്കും; പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ - sc prasanth bhushan
നീതിന്യായ വ്യവസ്ഥയോട് ബഹുമാനമുണ്ടെന്നും നീതിപീഠത്തെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്കെതിരെ നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിൽ അവസാന വാദത്തിലും മാപ്പ് പറയാൻ ഭൂഷണ്‍ തയ്യാറായിരുന്നില്ല. ആരുടേയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയുള്ള ക്ഷാമപണം ആത്മാർഥത ഇല്ലാത്തതാകുമെന്നും ട്വീറ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുവെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്‍റെ നിലപാട്. തുടര്‍ന്നാണ് കോടതി ഒരു രൂപ പിഴ ശിക്ഷ വിധിച്ചത്. പിടയൊടുക്കാത്ത പക്ഷം മൂന്ന് മാസം തടവും മൂന്ന് വര്‍ഷം അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്കും അനുഭവിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.