കേരളം

kerala

ETV Bharat / bharat

കൊവിഡ് 19: ഹോളി ആഘോഷങ്ങള്‍ ബഹിഷ്ക്കരിക്കുന്നതായി അമിത് ഷായും ജെ. പി. നദ്ദയും

കൊറോണ വൈറസ് പടരാതിരിക്കാൻ ബഹുജന സമ്മേളനങ്ങൾ കുറയ്ക്കണമെന്ന് വിദഗ്ധർ നിർദേശിച്ചതിനാൽ ഒരു ഹോളി പരിപാടിയിലും പങ്കെടുക്കില്ലെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.

amit shah news  coronavirus in india  BJP president J P Nadda  Home Minister Amit Shah  politicians skipping holi celebrations  കൊവിഡ് 19  ഹോളി ബഹിഷ്ക്കരിക്കുന്നതായി അമിത് ഷായും ജെ. പി. നദ്ദയും  അമിത് ഷാ  ജെ. പി. നദ്ദ
അമിത് ഷാ

By

Published : Mar 4, 2020, 3:21 PM IST

ന്യൂഡൽഹി: കൊവിഡ് ബാധയെ തുടർന്ന് ഹോളി ആഘോഷം ബഹിഷ്ക്കരിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി പ്രസിഡന്‍റ് ജെ. പി. നദ്ദയും അറിയിച്ചു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ രോഗം പടരുന്നത് തടയാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ഒരു മണിക്കൂറിനുശേഷമാണ് ഹോളി ആഘോഷിക്കില്ലെന്നുള്ള നദ്ദയുടെ ട്വിറ്റ്.

"ലോകം കൊവിഡിനെതിരെ പോരാടുകയാണ്. രാജ്യങ്ങളും സംയുക്തമായി അതിന്‍റെ വ്യാപനം തടയാൻ ശ്രമിക്കുന്നു. ഇത് മനസ്സിൽ വച്ചുകൊണ്ട്, ഈ വർഷം താൻ ഹോളി ആഘോഷിക്കുകയോ ഹോളി മിലാൻ സംഘടിപ്പിക്കുകയോ ചെയ്യില്ല. സുരക്ഷിതമായി തുടരുക, ആരോഗ്യത്തോടെയിരിക്കുക, “നദ്ദ ട്വീറ്റ് ചെയ്തു.

ഹോളി ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുസമ്മേളനങ്ങൾ ഒഴിവാക്കണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു."ഇന്ത്യക്കാർ എന്ന നിലയിൽ ഹോളി വളരെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ്. എന്നാൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ, ഈ വർഷം ഒരു ഹോളി മിലാൻ ആഘോഷത്തിലും പങ്കെടുക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു. പൊതുസമ്മേളനങ്ങൾ ഒഴിവാക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

കൊറോണ വൈറസ് പടരാതിരിക്കാൻ ബഹുജന സമ്മേളനങ്ങൾ കുറയ്ക്കണമെന്ന് വിദഗ്ധർ നിർദേശിച്ചതിനാൽ ഒരു ഹോളി പരിപാടിയിലും പങ്കെടുക്കില്ലെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details