കേരളം

kerala

ETV Bharat / bharat

പൗരത്വനിയമ ഭേദഗതി ബില്‍ പാസാക്കിയാല്‍ എൻഡിഎ വിടും : സംഗ്മ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ലോക്സഭ സീറ്റുകളില്‍ എൻപിപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും സംഗ്മ.

By

Published : Feb 10, 2019, 5:44 AM IST

കോൺറാഡ് സംഗ്മ

ഇന്ത്യൻ പൗരത്വനിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയാല്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എൻഡിഎ വിടുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സംഗ്മ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ ലോക്സഭാ സീറ്റുകളിലും എൻപിപി മത്സരിക്കുമെന്നും സംഗ്മ വ്യക്തമാക്കി.

മേഘാലയില്‍ ഭരിക്കുന്ന എൻപിപിയുടെ പിന്തുണയോടെയാണ് അരുണാചല്‍ പ്രദേശ്, മണിപ്പൂർ, നാഗാലാന്‍റ് സർക്കാരുകൾ രൂപീകരിച്ചത്. നിയമഭേദഗതി പിൻവലിച്ചില്ലെങ്കില്‍ എൻഡിഎ വിടുമെന്ന് എൻപിപിയുടെ ജനറല്‍ ബോഡി തീരുമാനിച്ചു. നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും എൻപിപി നേതാക്കൾ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളില്‍ മത്സരിക്കാനും ജനറല്‍ ബോഡിയില്‍ തീരുമാനമായി എന്നും സംഗ്മ പറഞ്ഞു.

പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം മറികടന്ന് ജനുവരി എട്ടിനാണ് ലോക്സഭ ബില്‍ പാസാക്കിയത്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര മതവിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം നല്‍കുന്നതാണ് പൗരത്വ നിയമഭേദഗതി ബില്‍.

ABOUT THE AUTHOR

...view details