ന്യൂഡല്‍ഹി: ചന്ദ്രനില്‍ ഇറങ്ങാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടരുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍. ചാന്ദ്രയാന്‍-2 ഇന്ത്യയുടെ അവസാന ശ്രമം ആയിരുന്നില്ല. അനുഭവ സമ്പത്തും സാങ്കേതിക വൈദഗ്‌ധ്യവും ഉപയോഗിച്ച് ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിങ്ങിനുള്ള ശ്രമം ഉടന്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വ്യക്തമാക്കി.
ചന്ദ്രനിലിറങ്ങാന്‍ ശ്രമം തുടരുമെന്ന് ഐ.എസ്.ആര്‍.ഒ - ഐ.എസ്.ആര്‍.ഒ
അനുഭവ സമ്പത്തും സാങ്കേതിക വൈദഗ്‌ധ്യവും ഉപയോഗിച്ച് ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിങ്ങിനുള്ള ശ്രമം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍.
ചന്ദ്രയാൻ
വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ്ലാന്‍ഡിങ് പരാജയപ്പെട്ടതിന്‍റെ കാരണങ്ങള്‍ ഐ.എസ്.ആര്‍.ഒ ശേഖരിച്ചിട്ടുണ്ട്. തുടര്‍ ശ്രമങ്ങള്‍ക്ക് ഈ വിവരങ്ങള്‍ സഹായകരമാകുമെന്നും കെ.ശിവന്‍ പറഞ്ഞു. സൂര്യനേയും ബഹിരാകാശത്തേയും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ദൗത്യങ്ങള്‍ പുരോഗമിക്കുകയാണ്. ആദിത്യ എല്‍ 1 സോളാര്‍ മിഷന്‍, മനുഷ്യന്‍റെ ബഹിരാകാശ യാത്രാ പദ്ധതി തുടങ്ങിയവക്കൊപ്പം വരും മാസങ്ങളില്‍ ഉപഗ്രഹ വിക്ഷേപണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.