കേരളം

kerala

ETV Bharat / bharat

അദ്‌നാൻ സമിക്ക് പത്മശ്രീ നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് - ദിഗ്‌വിജയ് സിംഗ്

മധ്യപ്രദേശിൽ നടന്ന “ഭരണഘടനയെ സംരക്ഷിക്കുക, രാജ്യം സംരക്ഷിക്കുക” എന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ദിഗ്‌വിജയ് സിംഗ്, അദ്‌നാൻ സമിക്ക് പത്മശ്രീ നൽകിയതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു

Padma Shri  Digvijay Singh  Congress leader  Adnan Sami  അദ്‌നാൻ സാമി  കോൺഗ്രസ് നേതാവ്  ദിഗ്‌വിജയ് സിംഗ്  പത്മശ്രീ
അദ്‌നാൻ സാമിക്ക് പത്മശ്രീ നൽകിയതിനെതിരെ കോൺഗ്രസ് നേതാവ്

By

Published : Feb 3, 2020, 12:10 PM IST

ഭോപ്പാൽ:അദ്‌നാൻ സമിക്ക് പത്മശ്രീ നൽകിയതിനെതിരെ കേന്ദ്രസർക്കാരിനെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മധ്യപ്രദേശിൽ നടന്ന “ഭരണഘടനയെ സംരക്ഷിക്കുക, രാജ്യം സംരക്ഷിക്കുക” എന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സമി പാകിസ്ഥാനിൽ നിന്നും വന്ന കലാകാരനാണ്. പാകിസ്ഥാൻ വ്യോമസേനയിൽ സമിയുടെ പിതാവ് സേവനമനുഷ്ഠിക്കുമ്പോൾ അദ്ദേഹം ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. സമിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് താന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. മോദി സർക്കാരിന് കീഴിൽ അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം ലഭിച്ചു,' സമിക്ക് പത്മശ്രീ നൽകുന്നതിന് താന്‍ ഒരിക്കലും സർക്കാരിന് ഒരു ശുപാർശയും നൽകിയിട്ടില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

പാകിസ്ഥാൻ വ്യോമസേനാ വിദഗ്ധനായി ലണ്ടനിൽ ജനിച്ച സമി 2015ൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുകയും 2016 ജനുവരിയിൽ രാജ്യത്തെ പൗരനായിത്തീരുകയും ചെയ്തു. കഴിഞ്ഞ മാസം കേന്ദ്രം പത്മശ്രീ അവാർഡിനായി തെരഞ്ഞെടുത്ത 118 പേരിൽ ഒരാളായിരുന്നു അദ്‌നാൻ സമി.

ABOUT THE AUTHOR

...view details