കേരളം

kerala

ETV Bharat / bharat

ചൈനീസ് മാധ്യമങ്ങള്‍ മോദിയെ പുകഴ്‌ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷി യോഗത്തിന്‍റെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു ചൈനീസ് പത്രത്തിന്‍റെ വാര്‍ത്ത കൂട്ടിച്ചേര്‍ത്തായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

India-China face-off  congress leader Rahul Gandhi  Rahul Gandhi  Prime Minister  Former Prime Minister Manmohan Singh  Galwan stand-off  Prime Minister Narendra Modi  Chinese newspapers on Modi's statement  രാഹുല്‍ ഗാന്ധി  ചൈനീസ് മാധ്യമം  ഇന്ത്യാ ചൈന സംഘര്‍ഷം
ചൈനീസ് മാധ്യമങ്ങള്‍ മോദിയെ പുകഴ്‌ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

By

Published : Jun 22, 2020, 8:40 PM IST

ന്യൂഡല്‍ഹി: ഇന്ത്യാ ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അതിര്‍ത്തിയില്‍ ഇത്രയധികം പ്രശ്‌നം നടക്കുമ്പോഴും ചൈനീസ് മാധ്യമങ്ങള്‍ മോദിയെ പുകഴ്‌ത്തുകയാണെന്ന് രാഹുല്‍ പറഞ്ഞു.

"ചൈന നമ്മുടെ സൈനികരെ കൊലപ്പെടുത്തി, ചൈന നമ്മുടെ ഭൂമി സ്വന്തമാക്കി. എന്നിട്ടും ചൈനീസ് മാധ്യമങ്ങള്‍ എന്തിനാണ് മോദിയെ പുകഴ്‌ത്തുന്നത്" - രാഹുല്‍ ട്വീറ്റ് ചെയ്‌തു. ഗല്‍വാനിലെ സംഘര്‍ഷത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷി യോഗത്തിന്‍റെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു ചൈനീസ് പത്രത്തിന്‍റെ വാര്‍ത്ത കൂട്ടിച്ചേര്‍ത്തായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം അവ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിന് കാരണമാകുമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹൻ സിങ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രതിപക്ഷം വളച്ചൊടിക്കുന്നുവെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.

ABOUT THE AUTHOR

...view details