കേരളം

kerala

ETV Bharat / bharat

രാജ്യത്തെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിൽ - പ്രതിഷേധം

കഴിഞ്ഞ 22 മാസത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണ് മെയ് മാസത്തിൽ രേഖപ്പെടുത്തിയതെന്ന് ഇന്ന് പുറത്തു വന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫയൽ ചിത്രം

By

Published : Jun 14, 2019, 3:48 PM IST

Updated : Jun 14, 2019, 4:00 PM IST

ന്യൂഡൽഹി: മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം മെയ് മാസത്തിൽ 2.45 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനങ്ങളുടെയും വൈദ്യുതി ഉത്പന്നങ്ങളുടെയും വില കുറയാൻ ഇത് സഹായിച്ചതായി ഇന്ന് പുറത്തു വന്ന ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ഏപ്രിലിൽ 7.37 ശതമാനമായിരുന്ന ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം മെയ് മാസത്തിൽ 6.99 ശതമാനമായി കുറഞ്ഞു. അതേസമയം ഉള്ളിയുടെ വിലയിൽ മെയ് മാസം 15.89 ശതമാനം വിലക്കയറ്റമാണ് ഉണ്ടായത്. ഏപ്രിലിൽ 40.65 ശതമാനമായിരുന്ന പച്ചക്കറി വില മെയ് മാസത്തിൽ 33.15 ശതമാനമായി കുറഞ്ഞു. 2017 ജൂലൈക്ക് ശേഷം മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇത്രയും കുറയുന്നത് 22 മാസങ്ങൾക്ക് ശേഷം 2019 മെയ് മാസത്തിലാണ്. 2017 ജൂലൈയിൽ 1.88 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇന്ധന വിലയിലെ പണപ്പെരുപ്പം 0.98 ശമാനത്തിലേക്ക് കുറഞ്ഞു. ഏപ്രിലിൽ ഇത് 3.84 ശതമാനമായിരുന്നു.

അതേസമയം രാജ്യത്ത് റീട്ടെയിൽ പണപ്പെരുപ്പം ഏഴു മാസത്തെ ഉയരത്തിലാണെന്ന് ഈ ആഴ്ച പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ വിലസൂചിക മെയ് മാസത്തിൽ 3.05 ശതമാനമായാണ് ഉയർന്നത്. റിസർവ് ബാങ്ക് വായ്പാനിരക്ക് നിശ്ചയിക്കാൻ ഇപ്പോൾ റീട്ടെയിൽ പണപ്പെരുപ്പത്തെയാണ് മാനദണ്ഡമാക്കുന്നത്. കഴിഞ്ഞ മൂന്ന്‌ നയ അവലോകനങ്ങളിൽ ആർബിഐ റിപ്പോ നിരക്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. എന്നാൽ പണപ്പെരുപ്പം വീണ്ടും കൂടിയാൽ നിരക്ക് ഉയർത്താൻ ആർബിഐ നിർബന്ധിതമാകും.

Last Updated : Jun 14, 2019, 4:00 PM IST

ABOUT THE AUTHOR

...view details