ന്യൂ ഡല്‍ഹി: പാക് അധീന കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമാക്കുമെന്ന് പറയുന്നവര്‍ യുദ്ധമാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സെയ്‌ഫുദീസ് സോസ് ഇടിവി ഭാരതിനോട് പറഞ്ഞു. പാക് അധീന കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്‌മീര്‍ നിയമഭേദഗതിയെത്തുടര്‍ന്ന് കരുതല്‍ തടങ്കലിലായ നേതാവാണ് സെയ്‌ഫുദീസ് സോസ്.
പാക് അധീന കശ്മീര്‍ പിടിച്ചെടുക്കുമെന്ന് പറയുന്നവര്‍ ആഗ്രഹിക്കുന്നത് യുദ്ധം: സെയ്‌ഫുദീസ് സോസ് - കശ്‌മീര്‍ വിഷയം
കശ്‌മീര്‍ നിയമഭേദഗതിയെത്തുടര്‍ന്ന് കരുതല്‍ തടങ്കലിലായ നേതാവാണ് സെയ്‌ഫുദീസ് സോസ്. കശ്‌മീര്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെന്നും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുക എളുപ്പമല്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
കശ്‌മീരിനുള്ള പ്രത്യേകം അധികാരം എടുത്തുകളഞ്ഞ നടപടി കശ്‌മീരികള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും, സംഘര്‍ഷഭരിതമായ മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുകയെന്നത് കേന്ദ്രസര്‍ക്കാരിന് എളുപ്പമാകില്ലെന്നും സെയ്‌ഫുദീസ് സോസ് അഭിപ്രായപ്പെട്ടു. സ്‌കൂളുകള്‍ തുറന്നെങ്കിലും കുട്ടികള്‍ എത്തുന്നില്ല, താഴ്‌വരയുടെ പല ഭാഗത്തും ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്‌മീരില്‍ നിയന്ത്രണങ്ങളിലെന്നും ഭൂരിഭാഗം മേഖലകളും ശാന്തമാണെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് സെയ്‌ഫുദീസ് സോസിന്‍റെ പ്രതികരണം.