കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയിലെ വായുമലിനീകരണം; പാടങ്ങളില്‍ തീയിടുന്നത് നിരോധിക്കണമെന്ന് മനീഷ് സിസോദിയ

ഹരിയാനയിലും പഞ്ചാബിലും വ്യാപകമായി പാടങ്ങളില്‍ തീയിടുകയാണ്. ഇതിന് നിയന്ത്രണം കൊണ്ടുവരണമെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡല്‍ഹി വായുമലിനീകരണം: പാടങ്ങളില്‍ തീയിടുന്നത് നിരോധിക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

By

Published : Nov 2, 2019, 11:44 AM IST

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഉയരുന്നതിന് കാരണം ഹരിയാനയിലും പഞ്ചാബിലും കൊയ്ത്തിന് ശേഷം പാടങ്ങളിൽ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നതാണെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പാടങ്ങളില്‍ തീയിടുന്നതിന് നിരോധനം കൊണ്ടുവരണം. ഡല്‍ഹിയിലുണ്ടാകുന്ന വായു മലിനീകരണത്തിന്‍റെ 46 ശതമാനം ഉറവിടങ്ങളും ഹരിയാനയിലെയും പഞ്ചാബിലെയും പാടശേഖരങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ അംഗീകരിച്ചതാണ്. പിന്നെന്തുകൊണ്ടാണ് വിഷയത്തിന് പരിഹാരം കാണാന്‍ കേന്ദ്രം ശ്രമിക്കാത്തതെന്നും സിസോദിയ ചോദിച്ചു. ഉത്തരേന്ത്യയെ സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്നും സിസോദിയ വിമര്‍ശിച്ചു.

കൊയ്ത്തിന് ശേഷം പാടങ്ങളിൽ വൈക്കോൽ കത്തിക്കാൻ ഖട്ടാർ, അമരീന്ദർ സിങ് സർക്കാരുകൾ കർഷകരെ നിർബന്ധിക്കുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയിലുളള മലിനീകരണമാണ് ഡൽഹിയിലുണ്ടാക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തെപ്പറ്റി ചിന്തിക്കാൻ മനോഹർ ലാല്‍ ഖട്ടാർ, അമരീന്ദർ സിങ് സർക്കാരുകൾ ശ്രദ്ധ ചെലുത്തണമെന്നും കെജ്‌രിവാൾ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വൈക്കോൽ കത്തിക്കുന്നത് വർധിച്ചിട്ടുണ്ടെന്ന പിആർസി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ABOUT THE AUTHOR

...view details