30 കോടി രൂപയുടെ ഇടപാട്; പണം വന്നതും പോയതും അറിഞ്ഞിട്ടില്ലെന്ന് അക്കൗണ്ട് ഉടമ - റെ ആധാർ കാർഡ്
ബാങ്ക് ഉദ്യോഗസ്ഥർ റെഹ്‌ന ബാനുവിന്‍റെ ആധാർ കാർഡ് വിശദാംശങ്ങൾ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്
ബംഗലുരു:ചന്നപട്ടണത്തിൽ എസ്‌ബിഐ സേവിങ്സ് അക്കൗണ്ടിൽ നിന്ന് 30 കോടി രൂപ പിൻവലിച്ചു. റെഹ്‌ന ബാനു എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് പണമിടപാട് നടന്നിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥർ റെഹ്‌ന ബാനുവിന്‍റെ ആധാർ കാർഡ് വിശദാംശങ്ങൾ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തന്‍റെ അക്കൗണ്ടിൽ 30 കോടി രൂപ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ജനുവരി ഒൻപതിന് ചന്നപട്ടണ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയതായും റെഹ്‌ന ബാനു പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് പരിശോധിച്ചപ്പോള്‍ അക്കൗണ്ടില്‍ ബാലന്‍സ് പൂജ്യം ആയിരുന്നു. അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നതിൽ ബാങ്ക് ആശങ്ക പ്രകടിപ്പിച്ചു. റെഹ്‌ന ബാനുവിന്‍റെ അക്കൗണ്ട് അധികൃതർ തടഞ്ഞുവച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.