കേരളം

kerala

ETV Bharat / bharat

നിസാമുദ്ദീൻ മർക്കസിന് പിന്നിലെ തബ്‌ലീഗ് ജമാഅത്; വിശദ വിവരങ്ങൾ

പള്ളികളില്‍ കേന്ദ്രീകരിച്ചാണ് തബ് ലിഗ് മത പ്രചാരകര്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനയുടെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ മറ്റ് നഗരങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ജമാ അത്തുകള്‍ വന്നിട്ടുണ്ടെന്നുള്ള അറിയിപ്പുകള്‍ വരുന്നത് സാധാരണമാണ്

What is Tablighi Jamaat  തബ്‌ലീഗ് ജമാഅത്  അറിയിപ്പുകള്‍  രാഷ്ട്രീയേതര ആഗോള സുന്നി  മത സംഘടന
എന്താണ് തബ്‌ലീഗ് ജമാഅത്?

By

Published : Apr 3, 2020, 10:58 AM IST

എന്താണ് തബ്‌ലീഗ് ജമാഅത്?

- തബ്‌ലീഗ് ജമാഅത് (വിശ്വാസം പടര്‍ത്തുവാനുള്ള സമൂഹം) ഇന്ത്യയില്‍ വേരുകളുള്ള ഒരു രാഷ്ട്രീയേതര ആഗോള സുന്നി ഇസ്ലാമിക് പുരോഹിത സംഘടനയാണ്.

- മുഹമ്മദ് ഇല്ല്യാസ് അല്‍ കന്ധാല്‍വി 1927-ല്‍ ആരംഭിച്ചതാണ് ഇത്.

- ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയുടെ ബര്‍ക്ക്ലി സെൻ്റർ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ലേഖന പ്രകാരം, പ്രവാചകന്‍ മുഹമ്മദ് സ്വയം സ്വീകരിച്ച ഇസ്ലാമിൻ്റെ സുവര്‍ണ കാലഘട്ടം (ഖലീഫത്) സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

- പ്രാഥമിക സുന്നി ഇസ്ലാമിലേക്ക് മുസ്ലീങ്ങളെ മടങ്ങി വരുവാന്‍ ആഹ്വാനം ചെയ്യുന്നതിനാണ് തബ്‌ലീഗ് ജമാഅത് ശ്രദ്ധയൂന്നുന്നത്. പ്രത്യേകിച്ച് പ്രാര്‍ത്ഥനാ രീതികള്‍, വസ്ത്രം, വ്യക്തിപരമായ പെരുമാറ്റ സംഹിത എന്നീ കാര്യങ്ങളില്‍.

- അതിനെ ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാം കണ്ട ഏറ്റവും സ്വാധീന ശക്തിയുള്ള മത പ്രസ്ഥാനം'' എന്നാണ് വിളിക്കുന്നത്.

- ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ തബ്‌ലീഗ് ശൃംഖല വളരെ ശക്തമാണ്. സമൂഹത്തിലെ വിവിധ ശ്രേണികളില്‍ ഉള്ളവര്‍ ഈ മത സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

- പള്ളി‍കൾ കേന്ദ്രീകരിച്ചാണ് തബ് ലിഗ് മത പ്രചാരകര്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനയുടെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ മറ്റ് നഗരങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ജമാ അത്തുകള്‍ വന്നിട്ടുണ്ടെന്നുള്ള അറിയിപ്പുകള്‍ വരുന്നത് സാധാരണമാണ്. ഇങ്ങനെ വരുന്ന ജമാ അത്തുകള്‍ സമീപ പ്രദേശങ്ങളില്‍ ചുറ്റി കറങ്ങുകയും മുസ്ലീങ്ങളുമായി ബന്ധപ്പെട്ട് അവരെ പള്ളികളിലേക്ക് നമാസിനും, ഇച് തേമ അല്ലെങ്കില്‍ സെമിനാറുകള്‍ക്കുമായി ക്ഷണിക്കുന്നു.

- മത പ്രചാരകര്‍ സാധാരണയായി 40 ദിവസത്തെ പ്രവർത്തനം ലക്ഷ്യമിട്ടാണ് പുറത്തിറങ്ങുന്നതും പള്ളികളില്‍ തങ്ങുന്നത്. അടച്ചു പൂട്ടല്‍ കാരണം ഒത്തു ചേര്‍ന്നുള്ള പ്രാര്‍ത്ഥനകള്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നതിനാല്‍ മത പ്രചാരകരെല്ലാം പള്ളികളില്‍ നിന്നും ഒഴിഞ്ഞു പോയിരുന്നു.

ആറ് തൂണുകള്‍

- തബ് ലിഗ് ജമാഅത് ആറ് തൂണുകളിലാണ് ശ്രദ്ധ ഊന്നുന്നത് - കലിമ (അള്ളാഹു ഏകനാണെന്ന വിശ്വാസം), സലാഹ് (ദൈനം ദിന പ്രാര്‍ത്ഥനകള്‍), ഇല്‍മും സിക്കറും (അള്ളാഹുവിനേയും പ്രവാചകന്മാരേയും ഓര്‍ക്കല്‍), ഇക്രാമേ മുസ്ലീം (സഹ മുസ്ലീമിനെ ബഹുമാനത്തോടെ കാണുക), തസിഹി നിയാത് (ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് വേണ്ടി ഒരാളുടെ ജീവിതം ഉഴിഞ്ഞു വെക്കുന്നതിനായി സ്വയം മാറല്‍), ദവാഹ് (അള്ളാഹുവിൻ്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍).

- ദവാഹില്‍ ശ്രദ്ധയുന്നുന്നതുകൊണ്ട് തബ് ലിഗ് ജമാഅത് പ്രസ്ഥാനക്കാരെ 'മുസ്ലീം യഹോവ സാക്ഷികള്‍'' എന്ന് വിളിക്കാറുണ്ട്.

- സാധാരണയായി ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ 40 ദിവസം നീളുന്ന ലക്ഷ്യം അല്ലെങ്കില്‍ ചില്ലാഹിനായി ഇറങ്ങുന്നു. ഈ കാലയളവില്‍ അവര്‍ മറ്റ് മുസ്ലീങ്ങളോട് സുവിശേഷം പറയുന്നു. അവരെ തൊട്ടടുത്തുള്ള പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുവാനും വചനങ്ങള്‍ കേള്‍ക്കുവാനും പ്രോത്സാഹിപ്പിക്കുന്നു.

- ഈ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരെ ഹ്രസ്വകാലത്തേക്ക് വീട് വിട്ടിറങ്ങി മത പ്രചാരണം നടത്തുന്ന രീതിയായ ഖുറുജ് നടത്തുവാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഏതാനും ദിവസങ്ങള്‍ അല്ലെങ്കില്‍ ഏതാനും മാസങ്ങള്‍ നീളുന്നതാണ് ഈ യാത്രകള്‍.

തബ് ലിഗികളുടെ ജീവിത ശൈലി

- പുരുഷന്മാര്‍ താടി വളര്‍ത്തുകയും നീളമുള്ള കുര്‍ത്തകള്‍ അണിയുകയും കണങ്കാലിന് തൊട്ട് മുകളിൽ വരെ എത്തുന്ന പൈജാമകള്‍ അണിയുകയും ചെയ്യുന്നു.

- സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പൂര്‍ണ്ണമായും തങ്ങളെ മറച്ചാണ് ഇറങ്ങുന്നത്. പൊതുവെ അവര്‍ വീട്ടില്‍ ഒതുങ്ങി കൂടി കുടുംബത്തിനും മതപരമായ ജീവിതത്തിനും വേണ്ടി കഴിയുന്നു.

- വീട്ടിനകത്ത് ഈ വിഭാഗക്കാര്‍ ലളിതമായ രൂപഘടനയാണ് സ്വീകരിക്കുന്നത്. ആഡംബര സോഫകള്‍ക്ക് പകരം പൊതുവെ അവര്‍ നിലത്ത് കാര്‍പെറ്റുകള്‍ വിരിച്ച് കുഷ്യനുകളിട്ട് ഇരിക്കുന്നു. ടി വി കാണുകയോ സംഗീതം കേള്‍ക്കുകയോ ചെയ്യാറില്ല.

- തബ് ലിഗ് ജമാഅത് ജീവിത ശൈലി സ്വീകരിച്ചിരിക്കുന്നവരില്‍ പ്രശസ്തരായ നിരവധി പാകിസ്ഥാനി സെലിബ്രിറ്റികളുണ്ട്. ഗായകന്‍ ജുനൈദ് ജംഷദ്, ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി, സയ്യിദ് അന്‍വര്‍, ഇന്‍സമാം ഉൽ ഹഖ്, മുഷ്താഖ് അഹമ്മദ്, സഖ്‌ലൈൻ മുഷ്താഖ്, മൊഹമ്മദ് യൂസഫ് (യൂസഫ് യഹ്വാന എന്ന് മുന്‍ പേര്). ലഫ്റ്റന്‍റ് ജനറല്‍ ജാവേദ് നസീര്‍, പാകിസ്ഥാൻ ഐ എസ് ഐ മുന്‍ തലവന്‍, പാകിസ്ഥാന്‍ സൈന്യത്തിന്‍റെ മുന്‍ തലവന്‍ ജനറല്‍ മഹമ്മൂദ് അഹ്മദ് എന്നിവരും തബ് ലിഗ് ജമാഅത് അംഗങ്ങളാണ്.

ഈ സംഘടനയിലുള്ളവര്‍ അടച്ചു പൂട്ടല്‍ ഉത്തരവുകള്‍ ലംഘിച്ചത് ഇനി പറയുന്ന രീതികളില്‍:

- മാര്‍ച്ച്-13: മത സമ്മേളനത്തിൻ്റെ ഭാഗമായി നിസാമുദ്ദീന്‍ മര്‍ക്കസില്‍ 3400 പേര്‍ ഒത്തു ചേര്‍ന്നു.

- മാര്‍ച്ച്-16: മാര്‍ച്ച്-31 വരെ ഡല്‍ഹിയില്‍ അന്‍പതില്‍ കൂടുതല്‍ ആളുകള്‍ ഒത്തു ചേരുന്ന മത, സാമൂഹിക, രാഷ്ട്രീയ സമ്മേളനങ്ങള്‍ നിരോധിച്ചിരിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. എന്നാല്‍ നിസാമുദ്ദീന്‍ മര്‍ക്കസ്സില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തുടര്‍ന്നു.

- മാര്‍ച്ച്-20: ഡല്‍ഹിയിലെ സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യോനേഷ്യക്കാരായ 10 പേര്‍ക്ക് തെലങ്കാനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു.

- മാര്‍ച്ച്-22: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ രാജ്യം മുഴുവന്‍ ആചരിച്ചു. ഒരു ദിവസത്തേക്ക് പൊതു സമ്മേളനങ്ങള്‍ ഒന്നും അനുവദിച്ചില്ല.

- മാര്‍ച്ച്-23: 1500 ആളുകള്‍ മര്‍ക്കസ് വിട്ടൊഴിഞ്ഞു.

- മാര്‍ച്ച്-24: 21 ദിവസത്തേക്ക് ദേശ വ്യാപകമായി അടച്ചിടല്‍ പ്രഖ്യാപിച്ചു പ്രധാനമന്ത്രി. പൊതു സമ്മേളനങ്ങളും അവശ്യ വസ്തുക്കളല്ലാത്ത ഒന്നും തന്നെ വീടുകള്‍ക്ക് പുറത്ത് നീങ്ങികൂടാ എന്ന് ഉത്തരവ്. അവശ്യ സേവനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കാന്‍ അനുവാദം.

- മാര്‍ച്ച്-24: മര്‍ക്കസ്സില്‍ ബാക്കിയായവരോട് ഒഴിഞ്ഞു പോകാന്‍ നിസാമുദ്ദീന്‍ പൊലീസ് ആവശ്യപ്പെട്ടു.

- മാര്‍ച്ച്-25: ഏതാണ്ട് 1000 പേര്‍ അടച്ചിടല്‍ ഉത്തരവ് ലംഘിച്ചുകൊണ്ട് ഈ മേഖലയില്‍ താമസിച്ചു വന്നു. ഒരു മെഡിക്കല്‍ ടീം മര്‍ക്കസ് സന്ദര്‍ശിക്കുകയും സംശയിക്കപ്പെടുന്ന കേസുകളെ കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള ഒരു ഹാളില്‍ ഒറ്റപ്പെടുത്തുകയും ചെയ്തു. ജമാഅത്ത് അധികൃതര്‍ എസ് ഡി എമ്മിന്‍റെ ഓഫീസ് സന്ദര്‍ശിച്ചു. ഒഴിഞ്ഞു പോകാന്‍ അനുവാദം ചോദിച്ച് അപേക്ഷ നല്‍കി. പാസുകള്‍ അനുവദിക്കുന്നതിനായി വാഹനങ്ങളുടെ പട്ടികയും സമര്‍പ്പിച്ചു.

- മാര്‍ച്ച്-26: സമ്മേളനത്തില്‍ പങ്കെടുത്ത ഒരു ഇന്ത്യന്‍ മത പ്രചാരകന്‍ ശ്രീനഗറില്‍ രോഗം സ്ഥിരീകരിക്കുകയും മരണപ്പെടുകയും ചെയ്തു.

- മാര്‍ച്ച്-26: എസ് ഡി എം മര്‍ക്കസ് സന്ദര്‍ശിക്കുകയും ജമാഅത്ത് അധികൃതരെ ജില്ലാ മജിസ്‌ട്രേറ്റുമായി കൂടികാഴ്ചക്ക് വിളിക്കുകയും ചെയ്തു.

- മാര്‍ച്ച്-27: കൊറോണ വൈറസ് സംശയിക്കപ്പെടുന്ന ആറ് പേരെ മര്‍ക്കസ്സില്‍ നിന്നും വൈദ്യ പരിശോധനക്കായി കൊണ്ടു പോവുകയും പിന്നീട് ഹരിയാനയിലെ ജജ്ജറിലെ ഏകാന്തവാസ സംവിധാനത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു.

- മാര്‍ച്ച്-28: എസ് ഡി എമ്മിനോടൊപ്പം ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം മര്‍ക്കസ് സന്ദര്‍ശിച്ചു. വൈദ്യ പരിശോധനക്കായി കൊണ്ടു പോയ 33 പേരെ ഡല്‍ഹിയിലെ രാജീവ് ഗാന്ധി കാന്‍സര്‍ ഹോസ്പിറ്റലില്‍ ഏകാന്തവാസത്തിലാക്കി.

- മാര്‍ച്ച്-28: എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകുവാന്‍ ലജ്‌പത് നഗര്‍ എ സി പി മര്‍ക്കസ്സിനു നോട്ടീസ് നല്‍കി.

- മാര്‍ച്ച്-29: അടച്ചു പൂട്ടല്‍ പ്രഖ്യാപനം വന്നതിനു ശേഷം പുതിയതായി ആരെയും ഒത്തു ചേരുവാന്‍ അനുവദിച്ചിട്ടില്ലെന്ന് എ സി പിയുടെ കത്തിനു മറുപടിയായി മര്‍ക്കസ് അധികൃതര്‍ പ്രതികരിച്ചു. നിലവിലുള്ളവര്‍ അടച്ചിടല്‍ പ്രഖ്യാപിക്കുന്നതിനു ഏറെ മുന്‍പ് വന്നവരാണെന്നും അവര്‍ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം എവിടെയാണ് ഉള്ളത് അവിടെ തന്നെ തങ്ങുക എന്ന തത്വം പാലിക്കുകയായിരുന്നു.

- മാര്‍ച്ച്-29 രാത്രി: പൊലീസും ആരോഗ്യ അധികൃതരും മര്‍ക്കസ്സില്‍ നിന്നും ആളുകളെ പുറത്തേക്ക് കൊണ്ടു വന്ന് ആശുപത്രികളിലേക്കും ഏകാന്തവാസ സംവിധാനങ്ങളിലേക്കും അയക്കാന്‍ തുടങ്ങി. തങ്ങള്‍ പള്ളി കമ്മിറ്റിക്ക് രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും അവരത് അനുസരിച്ചില്ല എന്നാണ് ഡല്‍ഹി പൊലീസ് അവകാശപ്പെടുന്നത്. മാര്‍ച്ച്-23, 28 തീയതികളിലാണ് നോട്ടീസ് നല്‍കിയത്.

- മാര്‍ച്ച്-23 ന് ഏതാണ്ട് 1500 ഓളം പേരെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മര്‍ക്കസ് തിരിച്ചയച്ചു. പക്ഷെ അവരില്‍ എത്രപേര്‍ കൊറോണ വൈറസ് ബാധിച്ചവരാണെന്ന് വ്യക്തമല്ലായിരുന്നു. മാര്‍ച്ച്-23 ന് ആളുകളെ ഒഴിപ്പിച്ച് കൊണ്ട് പോകുവാന്‍ വേണ്ട വാഹനങ്ങള്‍ക്ക് പാസ് നല്‍കുവാന്‍ അനുവാദം ചോദിച്ചു കൊണ്ട് പൊലീസിന് കത്തു നല്‍കിയിരുന്നു എന്ന് പള്ളി കമ്മിറ്റി പറയുന്നു.

- മര്‍ക്കസ് മസ്ജിദിനുവേണ്ടി മൗലാനാ യൂസഫ് ലജ്‌പത് നഗര്‍ എ സി പി അതുല്‍ കുമാറിനു നല്‍കിയ കത്തില്‍ പുതിയതായി ആരേയും പള്ളിയിലേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്നും നിലവില്‍ അവിടെയുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ജനതാ കര്‍ഫ്യൂവും അടച്ചിടലും പൂര്‍ത്തിയായതിനു ശേഷമേ അത് സാധ്യമാകൂ എന്നും പറയുന്നു.

- നിസാമുദ്ദീനിലെ സ്ഥിതിഗതികളെക്കുറിച്ച് സര്‍ക്കാരിന് എല്ലാം അറിയാമായിരുന്നു എന്നും ആ കത്തില്‍ പറയുന്നുണ്ട്.

ABOUT THE AUTHOR

...view details