ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ബംഗാള്‍ സര്‍ക്കാര്‍ - കൊല്‍ക്കത്ത
രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നല്‍കി.
കൊല്‍ക്കത്ത: രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സര്‍ക്കര്‍-സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പ്. ആശുപത്രി അധികൃതരുടെ നടപടികള്‍ മൂലം നിരവധി രോഗികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മുന്നറിപ്പ് നല്‍കി.