കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഫയര്‍ സര്‍വീസ് മന്ത്രി സുജിത് ബോസിനാണ് കൊവിഡ് ബാധിച്ചത്. മമത ബാനർജിയുടെ മന്ത്രിസഭയിൽ ഇതാദ്യമായാണ് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പരിശോധനാ ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് മന്ത്രിയോട് ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കാൻ നിര്‍ദേശിച്ചു. മന്ത്രിയുടെ വസതിയിലെ ജോലിക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് മന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചത്.
പശ്ചിമ ബംഗാളില്‍ മന്ത്രിക്ക് കൊവിഡ് - കൊവിഡ്
മന്ത്രിയുടെ വസതിയിലെ ജോലിക്കാരനില്‍ നിന്നാണ് വൈറസ് ബാധയുണ്ടായത്
പശ്ചിമ ബംഗാളില്‍ മന്ത്രിക്ക് കൊവിഡ്
അതേസമയം പശ്ചിമ ബംഗാളിൽ 344 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 4,536 ആയി. സംസ്ഥാനത്ത് ഇതുവരെ 223 പേർ രോഗം ബാധിച്ച് മരിച്ചു.