കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളും നിയമസഭയിൽ പ്രമേയം പാസാക്കി. ഈ മാസം 20നാണ് പ്രമേയത്തിന് അവതരണാനുമതി തേടി തൃണമൂല്‍ കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകിയത്. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്താണ് പ്രമേയം പാസാക്കിയത്. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.
പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്കും മാനവികതയ്ക്കും എതിരാണെന്ന് മുഖ്യ മന്ത്രി മമത ബാനർജി പറഞ്ഞു. ഈ നിയമവും എൻപിആറും ഉടൻ റദ്ദാക്കണമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സിപിഎമ്മും പ്രമേയത്തെ പിന്തുണച്ചു.