കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നുള്ള അക്രമികളുടെ ആക്രമണത്തിൽ മൂന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്‌ട്ര അതിർത്തിയായ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബിഎസ്‌എഫ് ബൻസ്‌ഘട്ട പോസ്റ്റിന് സമീപമാണ് സംഭവം. കള്ളക്കടത്തുകാരായ അക്രമികളും ബിഎസ്എഫുമായാണ് സംഘട്ടനം ഉണ്ടായത്. അക്രമികൾ ബിഎസ്എഫ് ക്യാമ്പ് വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ആക്രമണം - കഞ്ചാവ് കണ്ടെത്തി
പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്‌ട്ര അതിർത്തിയായ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബിഎസ്‌എഫ് ബൻസ്‌ഘട്ട പോസ്റ്റിന് സമീപമാണ് സംഭവം. മൂന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അക്രമികളുടെ ആക്രമണം
സ്വയം പ്രതിരോധത്തിനായി സൈനികർ ആക്ഷൻ തോക്കിൽ നിന്ന് അഞ്ച് റൗണ്ട് വെടിയുതിർത്തതിനെ തുടർന്ന് അക്രമികൾ ബംഗ്ലാദേശിലേക്ക് തിരികെ പോയതായാണ് റിപ്പോർട്ട്. സ്ഥലത്ത് നിന്ന് കഞ്ചാവ് കണ്ടെത്തിയെന്നും രണ്ടോ മൂന്നോ അക്രമികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.