ഭോപ്പാല്‍: വെബ് സിരീസ് വിവാദത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ രണ്ട് നെറ്റ്ഫ്ലിക്‌സ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസെടുത്തു. മീര നായരുടെ എ സ്യൂട്ടബിള്‍ ബോയ് എന്ന വെബ് സീരിസില്‍ ക്ഷേത്ര പരിസരത്തു നിന്നുള്ള ചുംബന ദൃശ്യം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. നെറ്റ്ഫ്ലിക്‌സ് കണ്ടന്‍റ് വൈസ് പ്രസിഡന്‍റ് മോണിക്ക ഷെര്‍ഗില്‍, പബ്ലിക് പോളിസീസ് ഡയറക്‌ടര്‍ അംബിക നരോട്ടം മിശ്ര എന്നിവര്‍ക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് എഫ്‌ഐആര്‍ ചുമത്തിയത്.
വെബ് സിരീസ് വിവാദം; മധ്യപ്രദേശില്‍ രണ്ട് നെറ്റ്ഫ്ലിക്‌സ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ കേസ് - A Suitable Boy
നെറ്റ്ഫ്ലിക്‌സില്‍ സംപ്രേഷണം ചെയ്യുന്ന മീര നായരുടെ എ സ്യൂട്ടബിള്‍ ബോയ് എന്ന സിരീസിലെ ക്ഷേത്ര പരിസരത്തു നിന്നുള്ള ചുംബന ദൃശ്യം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്
ഭാരതീയ ജനതാ യുവ മോര്‍ച്ച ദേശീയ സെക്രട്ടറി ഗൗരവ് തിവാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നെറ്റ്‌ഫ്ലിക്‌സ്, വെബ് സീരിസ് നിര്‍മാതാക്കള്‍ ക്ഷമ പറയണമെന്നും ലവ് ജിഹാദിനെ പ്രോല്‍സാഹിപ്പിക്കുന്ന തരം ദൃശ്യം നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് രേവ എസ്‌പി രാകേഷ് കുമാര്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആറ് ഭാഗങ്ങളുള്ള സീരിസ് സംവിധാനം ചെയ്‌തിരിക്കുന്നത് ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്രകാരിയായ മീര നായരാണ്. നിരൂപക പ്രശംസ നേടിയ സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിംങ്, ദി നെയിംസേക്ക് എന്നീ ചലച്ചിത്രങ്ങള്‍ മീര നായരുടേതാണ്.