ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിനെ കൊവിഡിന്‍റെ മൂന്നാം തരംഗമെന്ന് വിളിക്കാമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കഴിഞ്ഞ 15 ദിവസത്തിനിടയിലും സമ്പൂർണ കോൺടാക്റ്റ് ട്രേസിങ് നടന്നതാണ് വർധനവിന് കാരണമെന്ന് മന്ത്രി പറഞ്ഞു.
ഡൽഹിയിൽ കൊവിഡ് മൂന്നാം തരംഗം: ആരോഗ്യമന്ത്രി
ഡൽഹിയിൽ 36,375 സജീവ കൊറോണ വൈറസ് കേസുകളാണുള്ളത്. 3,60,069 രോഗികൾ ഇതുവരെ സുഖം പ്രാപിച്ചു.
ഡൽഹി
കൊവിഡ് രോഗികൾക്കായി 9,000 കിടക്കകൾ ഡൽഹിയിൽ ലഭ്യമാണ്. കൂടാതെ, സ്വകാര്യ ആശുപത്രികളിൽ ഐസിയു കിടക്കകൾ റിസർവ് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡൽഹിയ്ക്ക് പുറത്തുനിന്നുള്ളവർ ചികിത്സയ്ക്കായി ഈ ആശുപത്രികളിലേക്കാണ് പോകുന്നത്. എന്നിരുന്നാലും, സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ പ്രോട്ടോക്കോളുകൾ ഒന്നുതന്നെയാണെന്ന് ജെയിൻ ഉറപ്പുനൽകി. ഡൽഹിയിൽ 36,375 സജീവ കൊറോണ വൈറസ് കേസുകളാണുള്ളത്. 3,60,069 രോഗികൾ ഇതുവരെ സുഖം പ്രാപിച്ചു.