കേരളം

kerala

ETV Bharat / bharat

കൊല്‍ക്കത്തയില്‍ കനത്ത മഴ ; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്

കൊൽക്കത്തയിൽ കനത്ത മഴ. ഒരാഴ്ച വരെ മഴ തുടരുമെന്ന്  കേദ്ധ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

കനത്തമഴയിൽ വെള്ളക്കെട്ടിലായി കൊൽക്കത്ത

By

Published : Aug 19, 2019, 3:06 PM IST

കൊൽക്കത്ത : മൂന്ന് ദിവസത്തെ കനത്തമഴയെത്തുടർന്ന് ബംഗാളിലെ പലഭാഗങ്ങളിലും വെള്ളത്തിനടിയിലാണ്. റോഡുകളില്‍ രൂപപ്പെടുന്ന വെളളക്കെട്ടുകള്‍ മൂലം റോഡിലൂടെ വാഹനമോടിക്കുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാകുന്നത്.

"മൂന്ന് ദിവസമായി ഈ നഗരം വെള്ളത്തിനടിയിലാണ്. പ്രശ്നപരിഹാരത്തിനായി ഈ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. സാധാരണക്കാരുടെ ജീവിതമാണ് ഏറ്റവും ദുരിതത്തിലാവുന്നത്." പ്രദേശവാസി നൗഷാദ് അഹമ്മദിന്‍റെ വാക്കുകളാണിത്. മലിന ജലം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. എല്ലാം ഞങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു.

കനത്ത മഴയെത്തുടര്‍ന്ന് കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയുന്നില്ല. വൈദ്യുതിയില്ലാത്തതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരാഴ്ച വരെ മഴ തുടരുമെന്ന് കേദ്ധ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ അറിയിപ്പ്.

ABOUT THE AUTHOR

...view details